ബെല്ലിംഗ്ഹാമിന് ഇരട്ട ഗോള്‍; നോര്‍വേയുടെ വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ട് ഫിഫ ലോകകപ്പ് സെമി ഫൈനലില്‍

 



മയാമി: ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. രണ്ട് ഗോളുകളും ജൂഡ് ബെല്ലിംഗ്ഹാമിന്റെ കാലില്‍ നിന്നായിരുന്നു. ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിന്റെ വകയായിരുന്നു നേര്‍വേയുടെ ഗോള്‍.

ആദ്യപാതിയുടെ ഇഞ്ചുറി സമയത്ത് തന്നെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിനായി സമനില ഗോള്‍ നേടുകയായിരുന്നു. നോര്‍വേയുടെ പ്രതിരോധനിരയെ മറികടന്ന് ബോക്‌സിലേക്ക് ഇരച്ചുകയറിയ ബെല്ലിംഗ്ഹാം തന്റെ ഇടംകാലുകൊണ്ട് പന്ത് വലയിലാക്കി. പിന്നാലെ ബെല്ലിംഗ്ഹാമിന്റെ പാസ്സില്‍ നിന്ന് ഹാരി കെയ്ന്‍ പന്ത് നോര്‍വേ ഗോള്‍കീപ്പര്‍ ഒര്‍ജന്‍ നൈലാന്‍ഡിന് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കിയെങ്കിലും, ലൈന്‍മാന്‍ ഓഫ്‌സൈഡ് വിളിച്ചതിനെത്തുടര്‍ന്ന് ഗോള്‍ അനുവദിച്ചില്ല.


Post a Comment

0 Comments