ഇരിട്ടി:കുന്നോത്ത് സെൻ്റ് തോമസ് ഫൊറോനാ ദൈവാലയത്തിൽ ദുക്റാനത്തിരുനാൾ സഭാദിനമായി ആഘോഷിച്ചു. ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് പതാകയുയർത്തി. പരിപാടിയിൽ ഇടവകയിലെ തോമസ് നാമധാരികളെ പൂച്ചെണ്ട് നൽകി ആദരിച്ചു. അസി.വികാരി ഫാ. ജോൺ വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് എൻ.വി .ജോസഫ്, ഇടവക കോർഡിനേറ്റർ ബെന്നി പുതിയാം പുറം സെബാസ്ററ്യൻ കക്കാട്ടിൽ, ടി.സി. വർക്കി തുരുത്തിമറ്റം, ജീനാ കെ. മാത്യു, രഞ്ജന വടക്കേൽ, ട്രസ്റ്റിമാരായ ജയ്സൺ തോമസ് വടക്കേമുറി, ചാക്കോച്ചൻ കൊട്ടാരത്തിൽ, ജോയി ഓലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന്
മധുര പലഹാര വിതരണവും സ്നേഹവിരുന്നും നടന്നു
0 Comments