ന്യൂഡല്‍ഹി: സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറില്‍ അപ്‌ഗ്രേഡഷന്‍ വരുത്ത് ഇപിഎഫ്ഒ. ജീവനക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാനാണ് മാറ്റമെന്ന് ഇപിഎഫ്ഒ അറിയിച്ചു. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ചില ബുദ്ധിമുട്ടുകള്‍ ജീവനക്കാര്‍ക്ക് ഉണ്ടാവുമെന്നും ഇപിഎഫ്ഒ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി മാത്രമേ ക്ലെയിമുകള്‍ പ്രോസസ് ചെയ്യുവെന്നും ഇപിഎഫ്ഒ അറിയിച്ചു. ക്ലെയിമുകളുടെ വെരിഫിക്കേഷനും വാലിഡേഷനുമായി കൂടുതല്‍ സമയമെടുക്കും. ആദ്യത്തെ രണ്ടാഴ്ച ഈ സ്ഥിതി തുടരുമെന്നും ഇപിഎഫ്ഒ അറിയിച്ചു.
ഇതിനാല്‍ സേവനങ്ങള്‍ ലഭിക്കാന്‍ പ്രതീക്ഷിച്ചതിലും കാലതാമസമുണ്ടാവും. പീക്ക് സമയത്ത് തുടര്‍ച്ചയായി ഇപിഎഫ്ഒ പോര്‍ട്ടലിലേക്ക് ലോഗ് ഇന്‍ ചെയ്യാന്‍ ആരും ശ്രമിക്കരുതെന്നും സര്‍ക്കാര്‍ ഏജന്‍സി വ്യക്തമാക്കി.
UMANG ആപില്‍ ഇപ്പോള്‍ ഇപിഎഫ്ഒ സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പുതിയ യൂസര്‍ ഇന്റര്‍ഫേസിലുള്ള സേവനങ്ങളാണ് ലഭ്യമാവുക. യുഎഎന്‍ ആക്ടിവിഷനിലടക്കം നിര്‍ണായക മാറ്റങ്ങള്‍ പുതിയ പോര്‍ട്ടലില്‍ ഇപിഎഫ്ഒ വരുത്തിയിട്ടുണ്ട്. യുഎഎന്‍ നമ്പര്‍ തിരിച്ചെടുക്കാനുള്ള നടപടിക്രമവും ഇപിഎഫ്ഒ എളുപ്പമാക്കിയിട്ടുണ്ട്.
%20(1).jpg)
0 Comments