തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് റേബീസ് പ്രതിരോധ കുത്തിവയ്പ് നൽകി. നിലവിൽ ആർക്കും ആരോഗ്യപ്രശ്നങ്ങളില്ല.
പെട്ടെന്ന് നായ അക്രമാസക്തമായി ആളുകളെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കടിയേറ്റ 11 പേരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
പ്രദേശത്ത് തെരുവുനായ ശല്യം നേരത്തെയുണ്ടായിരുന്നെങ്കിലും ഇത്രയധികം പേർക്ക് ഒരേസമയം ആക്രമണമുണ്ടാകുന്നത് ആദ്യമായാണെന്നാണ് വിവരം. സംഭവത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് പരിശോധന നടത്തും. തെരുവുനായകൾക്ക് വാക്സിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
0 Comments