അഭിമന്യു കൊലക്കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ, 16പേരും ഹാജരായി

 




കൊച്ചി: കൊച്ചി മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു വധക്കേസിലെ പ്രതികൾ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി കോടതി പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എന്നാൽ, വിചാരണയ്ക്കിടെ തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.

പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായില്ലെങ്കിൽ കടുത്ത നടപടി കൈക്കൊള്ളുമെന്ന് കോടതി അറിയിച്ചിരുന്നു. കോടതിക്ക് പുറത്ത് മാധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ട് എന്ന വിചിത്രമായ കാരണം പറഞ്ഞാണ് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുമ്പ് ഹാജരാകാതിരുന്നത്. മാധ്യമങ്ങൾ ക്യാമറ വെച്ചിരിക്കുന്നതിന്റെ ഫോട്ടോയും പ്രതിഭാഗം കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു. എട്ടു വർഷത്തിനിടെ ഒരുതവണ മാത്രമാണ് പ്രതികൾ കോടതിയിൽ എത്തിയിരുന്നത്.

2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ എറണാകുളം മഹാരാജാസ് ക്യാമ്പസിൽ കുത്തിക്കൊലപ്പെടുത്തിയത്.

Post a Comment

0 Comments