എംഡിഎംഎ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ 22 വരെ പൊലീസ് കസ്റ്റഡിയില്‍

 



കാസര്‍കോട്: എംഡിഎംഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കുള്ള പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആഗസ്റ്റ് 22 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. കോണ്‍ഗ്രസ് നേതാവായ അഭിഭാഷകനാണ് പ്രതികള്‍ക്കായി ഹാജരായത്.

പെരുമ്പാവൂര്‍ സ്വദേശികളായ കെ.എച്ച് മുഹമ്മദ് ഹുസൈന്‍, പി.എ അബ്ദുള്‍ സലാം, പി.എ അബ്ബാസ്, സൈനുലാബിദീന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികള്‍ക്കായി ഹാജരായത്. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതികളായ മയക്കുമരുന്ന് കേസില്‍ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ് കടക്കുന്നത്.

Post a Comment

0 Comments