ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് 23കാരനെ കാണാതായി

 



കോഴിക്കോട്: ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് 23കാരനെ കാണാതായി. മാവൂര്‍ കുതിരാടം സ്വദേശി ബാസിലിനെയാണ് കാണാതായത്. ബാസിലിനായുള്ള തിരച്ചിൽ തുടരുകയാണ്.

നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. മണന്തല കടവിന് സമീപത്ത് വെച്ചാണ് തോണി മറിഞ്ഞത്.

Post a Comment

0 Comments