കൽപറ്റ : വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരുപത്തിയാറാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2026 ഓഗസ്‌റ്റ് 23 ന് രാവിലെ 9 മണിക്ക് കൽപ്പറ്റ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്‌കൂളിൽ വെച്ച് നടത്തപ്പെടും. സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺ / പെൺ കുട്ടികൾക്ക് മത്‌സരത്തിൽ പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാ ക്ലബുകളും അഫിലിയേഷൻ പുതുക്കേണ്ടതാണ് . മത്സാരാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ 22.08. 2026 ന് രാവിലെ 9 മണി മുതൽ എമിലിയിൽ പ്രവർത്തിക്കുന്ന കെൻയു റിയു കരാത്തേ ക്ലബിൽ വെച്ച് നടക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറി വിഷ്‌ണു പി. ജെ അറിയിച്ചു . ഫോൺ:8086383868
%20(1).jpg)
0 Comments