റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു



പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. പനമരം കരിമ്പുമ്മലിൽ വെച്ച് ഇന്നലെ വൈകിട്ട് 6.15-ഓടെയായിരുന്നു അപകടം.

കരിമ്പുമ്മലിൽ വെച്ച് ബസ് കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ദിനൂപയെ ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനൂപയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

0 Comments