കണ്ണൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

 


കണ്ണൂർ: കണ്ണൂർ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ബസിന്റെ മുൻഭാഗം തകർന്നതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഭാഗങ്ങൾ കുത്തിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ആരുടേയും നില ​ഗുരുതരമല്ല.

Post a Comment

0 Comments