ഇന്തോനേഷ്യയെ വിറപ്പിച്ച് വീണ്ടും ഭൂചലനം; മരണം 38 ആയി

 



ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കിഴക്കന്‍ ഇന്തോനേഷ്യയില്‍ 7.7 തീവ്രതയിലുണ്ടായ ഭൂചലനത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് വീണ്ടും ഭൂചലനം. ആകെ മരിച്ചവരുടെ എണ്ണം 38 കടന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇന്തോനേഷ്യയുടെ ഫ്‌ലോറസ് മേഖലയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മണിക്കൂറുകള്‍ക്ക് ശേഷം വടക്കന്‍ സുമാത്രയിലുണ്ടായ രണ്ടാമത്തെ ഭൂകമ്പം 6.8 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

0 Comments