പുതിയ കാറുകള്‍, മാസം 75,000 രൂപ അലവന്‍സ്; എംഎല്‍എമാര്‍ക്കായി വിജയിയുടെ വന്‍പ്രഖ്യാപനം


ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാറും പ്രതിമാസ അലവന്‍സും പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. സ്വന്തം മണ്ഡലങ്ങളില്‍ യാത്ര ചെയ്യുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്നതിനും വേണ്ടിയാണ് കാറടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുന്നതെന്ന് വിജയ് പറഞ്ഞു.

ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എംഎല്‍എമാര്‍ പതിവായി അവരുടെ നിയോജകമണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതുണ്ട്. ഇത്തരം യാത്രകള്‍ക്കായി സര്‍ക്കാര്‍ കാറുകള്‍ നല്‍കുമെന്ന് വിജയ് പ്രഖ്യാപിച്ചു

കാറോ ഡ്രൈവറോ ഇല്ലാത്തതിനാല്‍ എംഎല്‍എമാര്‍ക്ക് കാര്യക്ഷമമായി ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വിസികെ എംഎല്‍എ ജ്യോതിമണി പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. കാറുകള്‍ അനുവദിക്കുന്നതിന് പുറമേ ഡ്രൈവര്‍മാരുടെ ശമ്പളത്തിനും കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി ഓരോ മാസവും 75,000 രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന് പുറമേ ഓരോ എംഎല്‍എമാരുടെയും ഓഫീസുകളില്‍ ഒരു സഹായിയെ നിയമിക്കുന്നതിനായി മാസം 25,000 രൂപ അധികമായി നല്‍കാനും തീരുമാനമായിട്ടുണ്ട്.

Post a Comment

0 Comments