നാദാപുരത്ത് തെരുവുനായ ആക്രമണം; നാലുപേർക്ക് പരിക്ക്





കോഴിക്കോട്: നാദാപുരത്ത് തെരുവുനായ ആക്രമണം. നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നാദാപുരം പുറമേരി വിലാതപുരം മലോൽ ഭാഗത്താണ് സംഭവം.

നാലാം ക്ലാസ് വിദ്യാർഥി റിതു പാർവൺ, നാരായണി, ശശി, ചന്ദ്രി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ​ഗുരുതരമല്ല. പ്രദേശത്ത് തെരുവുനായ ശല്യവും ആക്രമണങ്ങളും ഇടയ്ക്കിടെ പതിവാകുകയാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments