കാട്ടാനയുടെ ഭയപ്പാടുകൾക്കിടയിലും തെളിഞ്ഞ ഒരു സ്വപ്നസാക്ഷാത്കാരം; ആറളം ഫാമിൽ പുതിയൊരു കിണർ യാഥാർത്ഥ്യമായി

 


ആറളം ഫാം കോട്ടപ്പാറ ബ്ലോക്ക് 10 ബൂത്തിലെ രമേശിൻ്റെയും ലക്ഷ്മിയുടെയും ഏറെ നാളത്തെ വലിയൊരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു കിണർ എന്നത്. വൈദ്യുതി പോലുമില്ലാത്ത ആ പ്രദേശത്ത്, കാട്ടാനകളുടെ നിരന്തരമായ ആക്രമണങ്ങളെയും ഭയപ്പാടുകളെയും അതിജീവിച്ചാണ് ഇവർ ജീവിച്ചുപോരുന്നത്. പലതവണ കാട്ടാനയുടെ മുന്നിൽപെട്ട് അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്.

ഇവർക്കാണ്  മേഴ്‌സി വർഗീസ് എന്ന വ്യക്തി  കിണർ നിർമ്മാണത്തിനുള്ള മുഴുവൻ തുകയും മുടക്കിയത്.കൂടാതെ  ഇൻവെർട്ടർ കറന്റില്ലാത്ത പ്രയാസം പരിഹരിക്കാൻ സൗദി അറേബ്യയിലുള്ള ബിനോജ് സോളാർ ഇൻവെർട്ടർ നൽകി

 ഊരുമൂപ്പൻ ആണ് കിണറിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 

Post a Comment

0 Comments