ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞ വഴിപുതുവലിൽ വിനീതിൻ്റെ മകൻ തൃണവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലായിരുന്നു കുട്ടി.
ഈ വീട്ടിൽ നിന്ന് കുട്ടിയെ കാണാതായി.പിന്നീട് ട്രെയിൻ തട്ടി കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

0 Comments