മസ്കത്ത്: പശ്ചിമേഷ്യയിൽ പിരിമുറുക്കം നിലനിൽക്കുന്നതിനിടെ, ഹോർമുസിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി ചർച്ചകൾ തുടരുന്നത് സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ ഫോൺ സംഭാഷണം നടത്തി. ഒമാൻ വിദേശകാര്യ മന്ത്രി അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചിയും തമ്മിൽ വെള്ളിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സുരക്ഷയും സ്വതന്ത്ര സഞ്ചാരവും പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും സമഗ്രമായി സംസാരിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും കരാറിലെത്താൻ ചർച്ച തുടരേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
%20(1).jpg)
0 Comments