കോഴിക്കോട്: മാസപ്പടി കേസില്‍ സംസ്ഥാനത്തുടനീളം വ്യാപക പരിശോധനയുമായി വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിലിന്റെ വീട്ടിലും ഇഡി റെയ്ഡിനെത്തി.
ടി. വീണയുടെ ഡയറിയില്‍ നിന്നാണ് ഇഡിക്ക് നിഖിലിന്റെ വിവരങ്ങള്‍ ലഭിച്ചത്. ബാലന്‍ കെ. നായര്‍ റോഡിലെ ഫ്ലാറ്റിലും ഫറൂഖ് കരുവന്തുരുത്തിയിലെ വീട്ടിലുമാണ് പരിശോധന നടന്നത്. നിഖിലിന് പുറമെ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയിലുണ്ട്.
ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജരും ഡിവൈഎഫ്‌ഐ നേതാവുമായ നന്ദുലാലിന്റെ വീട്ടിലും പരിശോധന തുടരുകയാണ്. രാവിലെ ഏഴ് മണിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘം നന്ദുലാലിന്റെ വെസ്റ്റ് ഹില്ലിലുള്ള വീട്ടിലെത്തിയത്.
സിആര്‍എഫ്പിയുടെ സുരക്ഷയോടെയാണ് പരിശോധന ആരംഭിച്ചത്. മുന്‍ മന്ത്രി പി. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് കൂടിയാണ് നന്ദുലാല്‍. വീണയുടെ ഡയറിയില്‍ നിന്നാണ് നന്ദുലാലിന്റെയും വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന.
%20(1).jpg)
0 Comments