'അമേരിക്കയിലും വേണം ഇന്ത്യൻ മോഡൽ തെരഞ്ഞെടുപ്പ്'; 'സേവ് അമേരിക്ക ആക്ട്' പാസാക്കണമെന്ന് ട്രംപ്



വാഷിങ്ടൺ: ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെയും വോട്ടർ തിരിച്ചറിയൽ കാർഡുകളെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി മാതൃകാപരമാണെന്നെന്നും അമേരിക്കയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്നും ട്രംപ് വ്യക്തമാക്കുന്നു. വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്' നടപ്പിലാക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഇന്ത്യയുടെ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ യുഎസ് ഭരണകൂടത്തോട് ചോദിച്ചതായും പോസ്റ്റിൽ ട്രംപ് വിശദീകരിക്കുന്നു.

ഇന്ത്യയിൽ കഴിഞ്ഞ തെരഞ്ഞടുപ്പിൽ 64.6 കോടി വോട്ടർമാരാണ് വോട്ട് ചെയ്തതെന്നും ഇതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ വഴി വോട്ട് ചെയ്തതെന്നും എല്ലാവർക്കും ഐഡന്റിറ്റി കാർഡുണ്ടെന്നും അതിനാൽ അമേരിക്കയിലും സേവ് അമേരിക്ക ആക്ട് ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം പങ്കുവെച്ച പറയുന്നു.

അമേരിക്കയിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുക, തപാൽ വോട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തുക തുടങ്ങിയവയാണ് 'സേവ് അമേരിക്ക ആക്ട്' വഴി ട്രംപ് ലക്ഷ്യമിടുന്നത്. അതേസമയം, യുഎസ് അംബാസഡർ സെർജിയോ ഗോറും ട്രംപിന്റെ ആവശ്യത്തെ പിന്തുണച്ച് രം​ഗത്തെത്തിയിട്ടുണ്ട്. സേവ് അമേരിക്ക ആക്ടിനും അദ്ദേഹം പിന്തുണ അറിയിച്ചു.

Post a Comment

0 Comments