ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സിജെപി. ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് സെപ്തംബര്‍ 5ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സിജെപി അറിയിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുക.
ജന്തർ മന്തറിൽ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതിനു പിന്നാലെയാണ് പുതിയ സമരപ്രഖ്യാപനം. നഷ്ടപരിഹാരം നൽകുമെന്നതടക്കമുള്ള സർക്കാർ പരസ്യമായി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തതിൽ സിജെപി ശക്തമായ ആശങ്ക രേഖപ്പെടുത്തി.

0 Comments