സി പി ഐ എം ന്റേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി

 


കേളകം.    ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചിരുന്ന സഹകരണ ബാങ്കുകളെ പെൻഷൻ വിതരണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരേ സി പി ഐ എം ന്റേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി. കേളകം ടൗണിൽ നടന്ന പ്രതിഷേധ സദസ് സി പി ഐ എം പേരാവൂർ ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അടക്കാത്തോട് ലോക്കൽ സെക്രടറി.എ എ. സണ്ണി അധ്യക്ഷനായിരുന്നു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡണ്ട് തങ്കമ്മ സ്കറിയ, കേളകം ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, വി.പി. ബിജു, എസ്.ടി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പി.കെ.മോഹനൻ , പി.ജി. സന്തോഷ്, സുമേഷ് തത്തു പാറ.കെ. കെ.റിനീഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments