കണ്ണൂർ: കണ്ണൂരിൽ റോബോട്ട് ടോയിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്. അതിവിദഗ്ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 20.5 ഗ്രാം എം.ഡി.എം.എയുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസൽ (33) ആണ് അറസ്റ്റിലായത്. ഇത് ബംഗളൂരുവിൽ നിന്ന് പാഴ്സൽ വഴി അയച്ചതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭാരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശപ്രകാരം എസ്.ഐ. ഉണ്ണികൃഷ്ണൻ പി.യുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ. ബിജു, സി.പി.ഒ.മാരായ ജിഷാന്ത്, റാസിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments