കാസര്‍കോട്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസര്‍കോട് ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. ഓഖാ എക്‌സ്പ്രസില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കാസര്‍കോട് റെയില്‍വേ പൊലീസാണ് കേസെടുത്തത്. സ്ത്രീകള്‍ക്ക് നേരെ ജോസ് മാത്യു ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നാണ് പരാതി.

0 Comments