വി.ഡി സതീശൻ സർക്കാർ നീങ്ങുന്നത് മോദിയുടെ വഴിയിലൂടെ, വാർത്തകൾ നീക്കം ചെയ്യുന്നത് മാധ്യമസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി: എം.വി ഗോവിന്ദൻ

 



തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി എംഡിഎംഎ കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ കോർഡിനേറ്ററെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നുണകൾ പ്രചരിപ്പിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നവകേരള സദസിൽ പരിക്കേറ്റപ്പോൾ ആദ്യം കണ്ടുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എന്നാൽ, അതിന് മുൻപെടുത്ത ചിത്രങ്ങൾ കാണാൻ സാധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. 2021 മുതൽ 23 വരെ നിരവധി ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ ഗോവിന്ദൻ, ഈ ചിത്രങ്ങൾ മാധ്യമപ്രവർത്തകരുടെ മുൻപാകെ പ്രദർശിപ്പിക്കുകയും ചെയ്തു.

'2023 ഡിസംബർ 10 ന് ആയിരുന്നു പെരുമ്പാവൂർ നവ കേരള സദസ്സ്. ഫോട്ടോ എടുക്കുന്നത് സ്വാഭാവികമല്ലേയെന്നാണ് ചോദ്യം. എന്നാൽ, എത്രയെത്ര ചിത്രങ്ങളാണ് ഇതിന് മുൻപേ കാണാനാകുന്നത്. പതിനെട്ടിലധികം ചിത്രങ്ങൾ കാണാനാകും.സോഷ്യൽ മീഡിയ കോർഡിനേറ്ററല്ല, ടീം അല്ലെന്നൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, മുഹമ്മദ് ഹുസൈന്റെ ഫേസ്ബുക്ക് പേജിൽ തന്നെ അതുണ്ട്. ത്യാഗം ചെയ്ത ആളായി പ്രതികളെ മുഖ്യമന്ത്രി പൊതുജനസമക്ഷം അവതരിപ്പിക്കുന്നു. നവകേരള സദസിൽ അടികൊണ്ട് തിരുമ്മൽ നടത്തി ശരിയായ ആളാണെന്നാണ് പറഞ്ഞത്'. ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മയക്കുമരുന്ന് മാഫിയ ബന്ധം കൂട്ടത്തോടെ നീക്കം ചെയ്യുകയാണെന്നും തന്‍റെ പരാമർശങ്ങൾ പോലും നീക്കം ചെയ്യുമോയെന്നും ഗോവിന്ദൻ പരിഹസിച്ചു.

'പ്രതിപക്ഷ നേതാവിൻ്റെ പരാമർശങ്ങൾ നീക്കം ചെയ്തു. മോദിയുടെ പാതയിലൂടെയാണ് മുഖ്യമന്ത്രി സതീശനും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും, ഒന്നും ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. മോദിയും സതീശനുമായി ബന്ധപ്പെട്ട വാർത്തകൾ മാത്രം തെരഞ്ഞുപിടിച്ച് നീക്കം ചെയ്യുകയാണ്. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള വലിയ വെല്ലുവിളിയാണത്. ദേശാഭിമാനിയുടെയും മീഡിയവണിന്‍റെയും വാർത്തകൾ അപ്രത്യക്ഷമാകുന്ന സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാൽ, കൂട്ടത്തോടെ ഇല്ലാതാകുന്നത് ഇപ്പോഴാണ്'. ഗോവിന്ദൻ വിശദീകരിച്ചു.

സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കണ്ണൂരിൽ ആരംഭിച്ച ഹലാൽ ഫായിദ സഹകരണ സംഘത്തെ കുറിച്ചുള്ള വിവാദങ്ങളിലും ഗോവിന്ദൻ പ്രതികരിക്കുകയുണ്ടായി. ഹലാൽ ഫായിദ ബാങ്കിന്‍റെ പ്രവർത്തനം നേരത്തേ അവസാനിപ്പിച്ചതാണെന്നും നിക്ഷേപകർക്ക് പണം ഉടൻ തിരികെ നൽകുമെന്നും ആരോപണങ്ങളെല്ലാം പരിശോധിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Post a Comment

0 Comments