കല്ലമ്പലത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു




 തിരുവനന്തപുരം: കല്ലമ്പലത്ത് യുവാവ് കുത്തേറ്റു മരിച്ചു. വാക്കുതർക്കത്തിനിടയാണ് കൊലപാതകം. മുത്താന സ്വദേശി പ്രജിയാണ് (32) മരിച്ചത്.കൊലപാതകത്തിൽ 19 കാരനായ ഗൗരി കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ  വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു പ്രജി. സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് എത്തിയത്.

തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരികൃഷ്ണ, കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് പ്രിജിയെ കുത്തിയത്. പ്രിജിയുടെ നെഞ്ചിനാണ് കുത്തേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എന്താണ് അടിപിടിക്ക് കാരണം എന്ന് വ്യക്തമല്ല. ഗൗരി കൃഷ്ണയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്

Post a Comment

0 Comments