താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റും. പുതിയ സ്ഥലം കണ്ടെത്താൻ സർക്കാർ സഹായം നൽകും. കമ്പനി അധികൃതർ സ്ഥലം മാറ്റുന്നതിനായി സന്നദ്ധത അറിയിച്ചതായി പി.കെ. ഫിറോസ് എംഎൽഎ വ്യക്തമാക്കി. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരെ കമ്പനി പ്രവർത്തിക്കില്ലെന്ന് ഉറപ്പ് കിട്ടിയതായും പി.കെ. ഫിറോസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പ് മെമ്മോയ്ക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്റ്റോപ്പ് മെമ്മോയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സ്‌റ്റോപ്പ് മെമ്മോയ്ക്കെതിരെ സ്ഥാപനം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍

0 Comments