ലഹരിക്കേസില്‍ അറസ്റ്റിലായ കെ.എച്ച് മുഹമ്മദ്‌ ഹുസൈനെ പുറത്താക്കി യൂത്ത് കോൺഗ്രസ്‌

 



കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ കെ.എച്ച് മുഹമ്മദ്‌ ഹുസൈനെ പുറത്താക്കി യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റി.

എറണാകുളം സ്വദേശിയും പെരുമ്പാവൂർ വലിയകുളം യൂണിറ്റ് ഭാരവാഹിയുമായിരുന്നു ഇയാൾ. ഹുസൈൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

മുഹമ്മദ് ഹുസൈൻ‌ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഇയാൾ ഇട്ട പോസ്റ്റും ഫേയ്‌സ്ബുക്കിലുണ്ട്. കഴിഞ്ഞ ഞായറാഴ്ച കാലിക്കടവിൽ നിന്നാണ് എംഡിഎംഎയുമായി മൂന്നു പേർ പിടിയിലാകുന്നത്. ഇതിലൊരാളാണ് ഹുസൈന്‍.

Post a Comment

0 Comments