​കേളകം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു





കേളകം: സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്, സ്കൗട്ട്സ് & ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ഓണനിറവിൽ നന്മയുടെ കൈത്താങ്ങ്’ പരിപാടി സംഘടിപ്പിച്ചു. പെരുന്താനം ഉന്നതി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പെരുന്താനത്തെ 35 കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.
​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ബിൻസു കക്കാട്ടിൽ ഓണക്കോടി വിതരണം ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബു മോൻ ഫ്രാൻസിസ് ലഹരിവിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ എൻ.ഐ. ഗീവർഗീസ്, പിടിഎ പ്രസിഡൻ്റ് ജിൽസ് വർഗീസ്, ജീമോൾ മനോജ്, കെ.വി. ബിജു, ബോബി പീറ്റർ, ന്യൂട്ടൻ കെ.ജെ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments