കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പാ ചുമത്തുന്നതിനുള്ള റിപ്പോർട്ട് കണ്ണൂർ ജില്ലാ കലക്ടർക്ക് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറാണ് റിപ്പോർട്ട് സമർപ്പിച്ചത്. കാപ്പാ ചുമത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ജില്ലാ കലക്ടറുടേതാണ്.
അർജുൻ ആയങ്കിക്കെതിരെ വിവിധ ജില്ലകളിലായി ഇരുപതോളം കേസുകളുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. വധശ്രമം, സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ തുടങ്ങിയ കേസുകൾ ഇതിൽ ഉൾപ്പെടുന്നു. അടുത്തിടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതും ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതുമായ കേസുകളും ഇയാൾക്കെതിരെയുണ്ട്.
നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് അർജുൻ ആയങ്കിയെന്നും, വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാപ്പാ നടപടിക്ക് പോലീസ് ശുപാർശ ചെയ്തിരിക്കുന്നത്.
കാപ്പാ ചുമത്തി തടങ്കലിലാക്കണോ, മറ്റ് നടപടികൾ സ്വീകരിക്കണോ എന്നതിൽ കലക്ടറുടെ തീരുമാനമാണ് ഇനി നിർണായകം. നിലവിൽ അർജുൻ ആയങ്കി കോതമംഗലം പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം.
കാപ്പാ പ്രകാരം തടങ്കൽ ഉത്തരവ് വന്നാൽ കണ്ണൂർ ജില്ലയ്ക്ക് പുറത്തുള്ള ജയിലിൽ പാർപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അന്തിമ തീരുമാനം ജില്ലാ കലക്ടറുടെ ഉത്തരവിന് ശേഷമായിരിക്കും.
%20(1).jpg)
0 Comments