ഒമാനിൽ നേരിയ ഭൂകമ്പം

 



മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. സദ വിലായത്തിലാണ് റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഇന്ന് ഒമാൻ സമയം രാവിലെ 09:57 നാണ് സംഭവം. സലാലയിൽ നിന്ന് 133 കിലോമീറ്റർ വടക്കുകിഴക്കായി 2 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്. ഭൂചലനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാൻ ഒമാൻ ഭൂകമ്പ കേന്ദ്രങ്ങൾ മേഖലയിലെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.

Post a Comment

0 Comments