കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം നടത്തി



കണിച്ചാർ: കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിച്ചു.

കണിച്ചാർ ഡോ. പൽപു മെമ്മോറിയൽ യു.പി. സ്കൂളിൽ നടന്ന പരിപാടി കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ട്രീസ പോൾ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എം. ബിജു മുഖ്യാതിഥിയായി. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിബിൻ ജെയ്സൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബിജു പാലപ്പള്ളിൽ ക്വിസ് മാസ്റ്ററായി.വായനശാല വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ പി.പി, വായനശാല സെക്രട്ടറി ബി.കെ. ശിവൻ, സുരേന്ദ്രൻ എം.ആർ, രാമകൃഷ്ണൻ ഇ.ജി, ഗീത കെ.പി, ഷൈലജ ചന്ദ്രൻ, ഘനശ്യാം, ശാലിനി പി.എസ്, രജനി ശിവൻ, സജീവൻ എം.പി,ലൈബ്രേറിയൻ സനില അനിൽ കുമാർ  എന്നിവർ നേതൃത്വം നൽകി. 

*വിജയികൾ *

*എൽ.പി വിഭാഗം*

ഒന്നാം സമ്മാനം: ആൻലിയ അജേഷ് - ഗവണ്മെന്റ് യു പി സ്കൂൾ ചെട്ട്യാംപറമ്പ്

രണ്ടാം സമ്മാനം: ശിവദേവ് പി.കെ. - മഞ്ഞളാംപുറം യു.പി. സ്കൂൾ

മൂന്നാം സമ്മാനം: ആൽഡ്രിക് ജോസഫ് - ഗവണ്മെന്റ് യു പി സ്കൂൾ തലക്കാണി

*യു.പി വിഭാഗം*

ഒന്നാം സമ്മാനം: യാദവ് ടി. - സെന്റ്‌ ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ 

രണ്ടാം സമ്മാനം: ക്രിസാൻ്റോ ജോയി - സെന്റ്‌ ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ 


മൂന്നാം സമ്മാനം: അനുകീർത്തന - ഗവണ്മെന്റ് യു പി സ്കൂൾ ചെട്ട്യാംപറമ്പ്

*ഹൈസ്കൂൾ വിഭാഗം*

ഒന്നാം സമ്മാനം: ക്രിസ്റ്റോ ജിമ്മി - സെന്റ്‌ തോമസ് ഹൈസ്കൂൾ കേളകം

രണ്ടാം സമ്മാനം: അശ്വതീർത്ഥ് പി.ആർ - ഐ ജെ എം ഹയർ സെക്കന്ററി സ്കൂൾ കൊട്ടിയൂർ

മൂന്നാം സമ്മാനം: അലൻ്റ് അഗസ്റ്റിൻ - ഐ ജെ എം ഹയർ സെക്കന്ററി സ്കൂൾ കൊട്ടിയൂർ

Post a Comment

0 Comments