ടെഹ്‌റാന്‍: യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍. യുഎഇയെ ആക്രമിച്ചിട്ടില്ലെന്നും ആക്രമിച്ചുവെന്ന വാദം അടിസ്ഥാനരഹിതമെന്നും ഇറാന്‍ വ്യക്തമാക്കി. നല്ല അയല്‍പക്ക സൗഹൃദത്തിന്റെ തത്വത്തിന് വിരുദ്ധവും മേഖലയില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കാനുള്ള പ്രാദേശിക ശ്രമങ്ങള്‍ക്ക് ഹാനികരവുമാണ് ആരോപണങ്ങളെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് പറഞ്ഞു. യുഎഇയുടെ അവകാശവാദം ഇറാന്‍ പൂര്‍ണ്ണമായും തള്ളി.
ആക്രമണത്തിന് പിന്നാലെ, ഇറാനുമായി വാണിജ്യ ഇടപാടുകള്‍ യുഎഇ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനുമായി ധനവിനിമയമോ വാണിജ്യ ഇടപാടോ ഇല്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

0 Comments