തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം . ഇഡിയുടെ പരിശോധനകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ആരോപിച്ചു . ഇന്നലെ കോഴിക്കോട് നഗരത്തിൽ സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു . അതേസമയം ഇഡിയുടെ അന്വേഷണം മുഹമ്മദ് റിയാസിലേക്ക് കൂടുതൽ നീളുന്നതായാണ് സൂചന .
റിയാസുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് ഇഡിയുടെ പരിശോധന നടന്നത് . ഇന്ന് സിപിഎം ജില്ലാ നേതൃത്വം ഉൾപ്പെടെ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്തിയേക്കും.
അതിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മുൻ സ്പീക്കർ എ.എൻ ഷംസീറിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം.കെ റിജുവിനെ അന്വേഷണസംഘം വിളിപ്പിച്ചു. സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ് റിജു

0 Comments