മലപ്പുറം: ജനസംഖ്യാ ആനുപാതികമായി ജില്ലാ വിഭജനം നടത്തണമെന്ന് മുസ്‌ലിം ലീഗ്. മലപ്പുറം ജില്ല വിഭജിക്കണമെന്ന് പ്രത്യേകമായി ആവശ്യപ്പെടുന്നില്ല എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണ് ലീഗ് സംസാരിക്കുന്നത്. സര്‍ക്കാറിന് മുന്നില്‍ ഇത് വ്യക്തമാക്കും. സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.
ഇന്നലെ മുഖ്യമന്ത്രി വി.ഡി സതീശന്‍ മൂവാറ്റുപുഴ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പിഎംഎ സലാമിന്റെ പ്രതികരണം.
ഇതിനിടെ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ നവാസ് രംഗത്തെത്തി. മൂവാറ്റുപുഴ പോലെ മലപ്പുറം ജില്ലയും വിഭജിക്കണമെന്നാണ് നവാസ് ആവശ്യപ്പെട്ടത്.
ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭിക്കാനും ഭരണസൗകര്യം വര്‍ധിപ്പിക്കാനും പുതിയ ജില്ല ഗുണകരമാകും. കണക്കുകള്‍ പരിശോധിച്ചാല്‍ മലപ്പുറത്ത് ഒരു പുതിയ ജില്ല രൂപീകരിക്കുന്നതാണ് മൂവാറ്റുപുഴയേക്കാള്‍ അനിവാര്യമെന്നും പി.കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
%20(1).jpg)
0 Comments