വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. വ്യാപാരി-വ്യവസായികളും,ഓട്ടോ ഡ്രൈവർമാരും, മറ്റു പ്രദേശവാസികളും ഒന്ന് ചേർന്ന് ടൗണിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം പങ്കുവെച്ച് മധുരപലഹാരങ്ങളോടൊപ്പം പായസ വിതരണവും നടത്തി.
യൂണിറ്റ് പ്രസിഡണ്ടും സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറുമായ മാത്യു മത്തായി ആതിര ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അതിർത്തി രക്ഷാ സേനയിൽ നിന്നും വിരമിച്ച കെ.പി.അനിൽകുമാർ പതാക വന്ദനം നടത്തി. ദേശീയ ഗാനത്തോടെ സമാപിച്ച സ്വാതന്ത്ര്യ ദിനാഘോഷ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. അജിമോൻ,ട്രഷറർ പി.എ.ഷാജിമോൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് ബാബു രാജേഷ്, ജോസ് കുന്നത്ത്,കെ.ജോസഫ്,കെ.വി.റഫീഖ്, ബിജു പൗലോസ്, ജോബിഷ് യോഹൻ, നിതിൻ പെർഫെക്റ്റ്,ഷാരി ജോണി, കെ.എ. സ്കറിയ,ശിവദാസ്, ബിബിൻ ബേബി, പ്രസന്നകുമാർ, പി.എം.പൈലി,ഇ.കെ.മുഹമ്മദ്,സോഫി ഫാൻസിസ്, സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
%20(1).jpg)
0 Comments