കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം എസ് തങ്കച്ചൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി കെ പി സിബി, വൈസ് പ്രസിഡണ്ട് ജോണി വെസ്റ്റേൺ, സെക്രട്ടറി ഷീലാ വൈദ്യർ, ട്രഷറർ പൗലോസ് പൊട്ടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ അറുപതോളം ആളുകൾ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം പങ്കുവെച്ച് മധുര പലഹാര വിതരണം നടത്തി.
%20(1).jpg)
0 Comments