അര്‍ജുന്‍ ആയങ്കിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

 



കണ്ണൂര്‍: സൈബർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ആയങ്കി ഒളിവില്‍ കഴിഞ്ഞ തളിപ്പറമ്പിൽ എത്തിച്ചാണ് തെളിവെടുക്കുക. ആഭ്യന്തരമന്ത്രിക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഭീഷണി മുഴക്കിയ മൊബൈൽ ഫോൺ കണ്ടെത്തുകയാണ് ലക്ഷ്യം. കേസിലെ പ്രധാന തെളിവാണ് മൊബൈല്‍ ഫോണ്‍. സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടത് അറസ്റ്റ് ചെയ്തപ്പോള്‍ പിടികൂടിയ ഫോൺ ഉപയോഗിച്ചല്ലെന്ന നിയമനത്തിലാണ് പൊലീസ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നര വരെയാണ് കസ്റ്റഡി കാലാവധി.

ഇന്നലെ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.അതേസമയം, അഞ്ച് ദിവസമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്

Post a Comment

0 Comments