ഓണാഘോഷത്തിനിടെ നിലവിട്ട പെരുമാറ്റം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ




 തിരുവനന്തപുരം: സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയ തിരുവനന്തപുരം അരുവിക്കര പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രശാന്ത്, അനിൽ, അച്ചു ശങ്കർ എന്നിവർക്കാണ് സസ്പെൻഷൻ. ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥർ അച്ചടക്ക രഹിതമായി പെരുമാറിയെന്ന് എസ്പി കണ്ടെത്തുകയായിരുന്നു.

സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾ പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്ത് കുമാർ മിന്നൽ സന്ദർശനം നടത്തിയിരുന്നു. എസ്പി സ്റ്റേഷനിലെത്തിയത് അറിയാതെ ആഘോഷത്തിൽ മുഴുകിയിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്കലംഘനവും അസ്വാഭാവികമായ പെരുമാറ്റവും ഉണ്ടാവുകയായിരുന്നു. ഇതേത്തുടർന്നാണ് നടപടി.

Post a Comment

0 Comments