കേളകം: കൊട്ടിയൂർ വഴി വയനാട്ടിലേക്ക് ചുരം ഇല്ലാത്ത പുതിയ ബദൽ പാത യാഥാർത്ഥ്യമാക്കുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കേളകം പ്രസ് ഫോറം മീഡിയ സെന്ററിൽ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും അവലോകന യോഗം ചേർന്നു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം ഭാരവാഹിയായ കെ.എം. അബ്ദുൾ അസീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോയി ജോസഫ് ആമുഖ പ്രഭാഷണം നടത്തി.
താമരശ്ശേരി, പാൽ ചുരം - ബോയ്സ് ടൗൺ, നിടും പൊയിൽ - പേരിയ ചുരങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കൊട്ടിയൂർ - 44-ാം മൈൽ തലപ്പുഴ വഴി വയനാട്ടിലേക്ക് നിർദ്ദേശിക്കപ്പെടുന്ന പുതിയ ബദൽ പാത മലയോര മേഖലയുടെ വികസനത്തിന് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. നിർദ്ദിഷ്ട പാതയുമായി ബന്ധപ്പെട്ട തുടർന്നുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.
ചടങ്ങിൽ വിവിധ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും ആശംസകൾ അറിയിച്ചു സംസാരിച്ചു: പഞ്ചായത്ത് പ്രസിഡണ്ടുമായ ലിസ്സി ജോസഫ് (കേളകം), എം.ജി. ബിജു (തവിഞ്ഞാൽ,ഡോ. ത്രേസ്യാ പോൾ (കണിച്ചാർ), സിസിലി കണ്ണത്താനം (കൊട്ടിയൂർ), ബ്ലോക്ക് മെമ്പമാരായ ജെയ്ഷ ബിജു,
ജോണി പാമ്പാടി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിജു ചാക്കോ, മലയോര ജനകീയ വികസന സമിതി ഭാരവാഹികളായ പി.തങ്കപ്പൻ മാസ്റ്റർ, ജോർജ്കുട്ടി വാളു വെട്ടിക്കൽ, ബിജു ഓളാട്ട്പുറം ,
വ്യാപാരി സംഘടന നേതാക്കളായ സ്റ്റാനിസ്ലാവോസ് തട്ടാ പറമ്പിൽ, എം.എസ്.തങ്കച്ചൻ, കെ.പി.ഷാജി , പ്രസ് ഫോറം ഭാരവാഹികളായ എം.ജെ. റോബിൻ, വിപിൻ ജോസഫ്, ഷെറിൻ ഫിലിപ്പ്, സജീവ് നായർ എന്നിവർ സംസാരിച്ചു.
%20(1).jpg)
0 Comments