വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി

വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡിന് പരിസ്ഥിതി അനുമതിയായി. അടൂർ പ്രകാശ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി അനുമതി നൽകിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചതായി എംപിയുടെ ഓഫീസ് അറിയിച്ചു. എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റിയുടെ ഇന്നത്തെ മീറ്റിങ്ങിലാണ് തീരുമാനമായത്. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകണമെന്ന ആവശ്യമുന്നയിച്ച് അടൂർ പ്രകാശ് എം.പി പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകുകയും മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഔട്ടർ റിങ് റോഡ് ട്രാക്കിലേക്ക് എത്തുന്നത് വിഴിഞ്ഞത് നിന്നുള്ള ചരക്ക് നീക്കത്തിൽ നിർണ്ണായക കുതിപ്പാകും. ഇത് റോഡിന് ഭൂമി വിട്ട് കൊടുത്തവർക്ക് നഷ്ട പരിഹാരത്തിനും വഴി തുറക്കുകയാണ്.ഔട്ടർ റിങ് റോഡിനായി ഇതുവരെ 100 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. പതിനൊന്ന് വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുത്തിരുന്നത്

Post a Comment

0 Comments