ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കാൻ കേന്ദ്ര നിർദേശം. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തി രേഖകൾ പരിശോധിച്ച് നിയമാനുസൃത നടപടികളിലൂടെ നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും അവരുടെ രേഖകൾ പരിശോധിക്കുന്നതിനും സംസ്ഥാന പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
ഇക്കാര്യത്തിൽ സംസ്ഥാന പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും തമ്മിൽ കൂടുതൽ ഏകോപനം ഉറപ്പാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി കടുപ്പിക്കുന്നത്.
%20(1).jpg)
0 Comments