അമ്പലവയൽ: “ഉണരണം ഇന്ത്യ, പൊരുതണം യുവത” എന്ന മുദ്രാവാക്യമുയർത്തി വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘യങ്ങ് ഇന്ത്യ’ ക്യാമ്പയിനിന്റെ സംഘാടക സമിതി രൂപീകരിച്ചു.
സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് വൈകിട്ട് നാലിന് അമ്പലവയലിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി അമ്പലവയലിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് കെ. ഷമീർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ജിഷ്ണു ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി ടി.പി. ഋതുഷോപ്പ്, എ.കെ.എസ് സംസ്ഥാന പ്രസിഡന്റ് പി. വാസുദേവൻ, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി വി.വി. രാജൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. രാധാകൃഷ്ണൻ, കെ. ജാഷിദ്, എൻ.സി. കുര്യാക്കോസ്, കെ. മുജീബ്, അനിൽ പ്രമോദ്, ജെസ്സി ജോർജ്, ഹഫ്സത്ത് മുഹമ്മദാലി എന്നിവർ സംസാരിച്ചു. ജുനൈദ് ടി.എം സ്വാഗതവും ജസീല ഷാനിഫ് നന്ദിയും പറഞ്ഞു.കെ. ഷമീർ ചെയർമാനും ജിഷ്ണു ജനാർദ്ദനൻ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
%20(1).jpg)
0 Comments