വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

 


വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി വെൽനസ്സ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയാണ്. 2026 ഓഗസ്റ്റ് പത്താം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ പുൽപ്പള്ളി സീതാ- ലവകുശ ക്ഷേത്രത്തിന് എതിർ വശത്തുള്ള വെൽനസ് ഹോസ്പിറ്റലിൽ വെച്ച് ആണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.വ്യാപാരി ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിവിധങ്ങളായ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 ക്യാമ്പിലൂടെ രക്തസമ്മർദ്ദം,ഷുഗറിന്റെ അളവ് മുതലായ വിവിധ പരിശോധനകൾ നടത്തുന്നതോടൊപ്പം അത്യാവശ്യമായ മരുന്നുകളും സൗജന്യമായി നൽകുന്നതാണ്. ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Post a Comment

0 Comments