കേളകം:ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണ്ണം തിരിച്ചെടുത്ത് വില്‍ക്കാന്‍ സഹായിക്കണമെന്ന് വിശ്വസിപ്പിച്ച് കേളകത്തെ ജ്വല്ലറി ഉടമയില്‍ നിന്ന് നാല് ലക്ഷം രൂപ കവരുകയും മുക്കുപണ്ടം നല്‍കുകയും ചെയ്ത സംഭവത്തില്‍ കേളകം പോലീസ് കേസെടുത്തു. കേളകം ടൗണിൽ പ്രവർത്തിക്കുന്ന വെളിയത്ത് ജ്വല്ലറി ഉടമ വിജയകുമാറിന്റെ പരാതിയിലാണ് കേളകം പോലീസ് അന്വേഷണം ആരംഭിച്ചത്.ഓഗസ്റ്റ് 6 ന് ഉച്ചയ്ക്കാണ് തട്ടിപ്പുകാരൻ ജ്വല്ലറിയിൽ എത്തുന്നത് കണിച്ചാർ സ്വദേശിയായ അനൂപാണെന്നും കെഎസ്ഇബിജീവനക്കാരൻ ആണെന്നും ഇയാൾ പരിചയപ്പെടുത്തി ഭാര്യയ്ക്ക് ഇസ്രയേലിൽ പോകാൻ പണത്തിന് ആവശ്യം ഉണ്ടെന്നും കേളകം ഗ്രാമീണ ബാങ്കിൽ മൂന്നര ലക്ഷം രൂപയ്ക്ക് പണയം വെച്ചിട്ടുള്ള അഞ്ചു പവന്റെ സ്വർണ്ണ മാല തിരിച്ചെടുക്കുവാൻ സഹായിച്ചാൽ അത് ജ്വല്ലറിയ്ക്ക് തന്നെ വിൽക്കാം എന്നും വിശ്വസിപ്പിച്ചു. ഇതനുസരിച്ചു ഓഗസ്റ്റ് 7 നു ജ്വല്ലറി ഉടമ പണവും ആയി ബാങ്കിൽ എത്തി. ഗ്രാമീണ ബാങ്കിന്റെ പുറത്തുവെച്ച് പ്രതി നാല് ലക്ഷം രൂപ വാങ്ങിയശേഷം ബാങ്കിലേയ്ക്ക് കയറിപ്പോയി..തുടർന്ന് ബാങ്കിൽ നിന്നും തിരിച്ചെടുത്തതാണെന്നന്നും വിശ്വസിപ്പിച്ച് ഒരു മാല വിജയകുമാറിനും കൈ മാറി. ഭാര്യയോടൊപ്പം കടയിൽ എത്താം എന്നും പറഞ്ഞു അയാൾ അവിടെനിന്നും പോയി. എന്നാൽ പിന്നീട് കടയിൽ എത്തി മാല വിശ്ദമായി പരിശോധിച്ചപ്പോഴാണ് ആറ് പവനോളം തൂക്കം വരുന്ന മാല മുക്കുപണ്ടം ആണെന്ന് മനസിലായത്. ബാങ്ക് മാനേജറും ആയി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. അയാൾ അത്രെയും വലിയ പണം ഇടപാട് നടത്തിട്ടില്ലെന്നും പണത്തിന്റെ ചേഞ്ച് മാത്രമാണ് വാങ്ങിയതെന്നും അറിഞ്ഞു.പിന്നീട് ഓട്ടോയിൽ കയറി ഇയാൾ പേരാവൂർ ഭാഗത്തേയ്ക്ക് പോയതായി പ്രാഥമിക നിഗമനം. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
%20(1).jpg)
0 Comments