ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയ സംഭവത്തില്‍ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി

 



പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയ സംഭവത്തില്‍ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി. ആറ്റംസ് കോളജ് ഓഫ് മീഡിയ ആന്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് പരാതി നല്‍കിയത്.

പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ വെച്ച് ഇന്നലെയാണ് പരിപാടി നടന്നത്. തുടർന്ന് ആംബുലന്‍സ് ഓടിച്ചുകൊണ്ട് കളര്‍ പൊടി വിതറുന്ന വീഡിയോ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പരാതി ഉയര്‍ന്നത്.

Post a Comment

0 Comments