സ്റ്റേഡിയം നവീകരിച്ചതും വരാത്ത മെസ്സി വരുമെന്ന് പറഞ്ഞതും സർക്കാർ അന്വേഷിക്കും: മന്ത്രി കെ.മുരളീധരന്‍

 



തിരുവനന്തപുരം: സ്റ്റേഡിയം നവീകരിച്ചതും വരാത്ത മെസ്സി വരുമെന്ന് പറഞ്ഞതും സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍.

'യഥാർത്ഥ കാര്യങ്ങൾ വെളിച്ചത്ത് വരും. തെറ്റായ പ്രചാരണങ്ങളിൽ സർക്കാർ തളരില്ല. ക്രമക്കേട് നടത്തിയ ആരെങ്കിലും അത് നടത്തി എന്ന് പറയുമോ, വരാത്ത മെസ്സി വരുമെന്ന് പറഞ്ഞപ്പോൾ ആരായിരുന്നു മുഖ്യമന്ത്രി, അദ്ദേഹം ഉത്തരം പറയേണ്ടിവരും'- മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ നടപടികൾ ഞങ്ങൾ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും, കുറ്റം കണ്ടെത്തിയത് ആരാ, സർക്കാരാണെന്നും ലഹരിക്കേസില്‍ അറസ്റ്റിലായ കെ.എച്ച് മുഹമ്മദ് ഹുസൈനുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇദ്ദേഹം മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ കോര്‍ഡിനേറ്ററാണെന്ന് സിപിഎം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംശയനിഴലിൽ നിർത്താൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ഭയപ്പെടില്ലെന്നും, എന്തുവന്നാലും സത്യങ്ങൾ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments