ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷണം പുരോഗമിക്കുന്നു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

 



ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം പുരോഗമിക്കവേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. വിജിലന്‍സ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍ യോഗത്തില്‍ സമര്‍പ്പിച്ചേക്കും. ഭക്തര്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വന്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമിക നിഗമനം. ക്രമക്കേടില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാവും.

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുന്‍ ബോര്‍ഡ് അംഗം അജികുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു എന്നിവരെ പ്രതിചേര്‍ത്ത് ഇന്നലെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുപതിനായിരം യൂണിറ്റ് അരവണയുണ്ടാക്കാന്‍ മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യില്‍ ഒരു വിഭാഗം വഴിമധ്യേ വില്‍ക്കുകയും ശബരിമലയില്‍ നിലവാരം കുറഞ്ഞ നെയ്യ് എത്തിക്കുകയും ചെയ്‌തെന്ന കേസിലാണ് വിജിലന്‍സ് അന്വേഷണം.

കരാര്‍ പ്രകാരമുള്ള മുഴുവന്‍ നെയ്യും ശബ രിമലയില്‍ എത്തിയില്ലെന്ന് ആരോപണമുയര്‍ന്നതോടെ ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫിസര്‍ പ്രാഥമിക അനേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു

Post a Comment

0 Comments