എം. ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ കർഷകദിനാഘോഷം നടത്തി

 


കേളകം - എം. ജി. എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. 

   സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മാനേജർ ഫാ ജിനു ജോൺ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ ഹെഡ് ബോയ് മാസ്റ്റർ സക്കറിയ ജോസ് സ്വാഗതവും, പ്രിൻസിപ്പൾ റ്റി.വി. ജോണി, പി.ടി.എ. പ്രസിഡൻ്റ് രാജേഷ് കുമാർ വി.വി, മദർ പി.ടി.എ. പ്രസിഡൻ്റ് ശ്രീജ സുനിൽ, ഡെപ്യൂട്ടി ഹെഡ് ഗേൾ ദിയ ട്രീസ സിജോ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ ഹെഡ് ഗേൾ കരോളിൻ സോണി ജോസഫ് നന്ദി പ്രകാശനവും നടത്തി.

 ജിൻ്റോ കെ. എ. മത്തായി കാരാപ്പുഴ , വി.വി. തോമസ്,  ജൂബി തോമസ് എന്നീ രക്ഷാകർത്താക്കളായ കർഷകരെ ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. 

Post a Comment

0 Comments