കണിച്ചാർ: ഇ.കെ. നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ കണിച്ചാറിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കണിച്ചാർ ടൗണിൽ നടന്ന ചടങ്ങിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് പൊതുജനങ്ങൾക്കും ചടങ്ങിൽ പങ്കെടുത്തവർക്കുമായി പായസവിതരണവും നടത്തി.
വായനശാലയ്ക്ക് സമീപം നടന്ന ചടങ്ങിൽ വായനശാലാ പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ ദേശീയപതാക ഉയർത്തി. പി.കെ. മണി മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
വായനശാലാ സെക്രട്ടറി ബി.കെ. ശിവൻ, കമ്മിറ്റി അംഗങ്ങളായ ചന്ദ്രബാബു വി., സുരേന്ദ്രൻ എം.ആർ., ജനാർദ്ദനൻ പി.പി., കെ.പി. ഗീത, റെജി കണ്ണോളിക്കുടി, രജനി പ്രശാന്ത്, ഷൈലജ ചന്ദ്രൻ, ഷൈല എം.എൻ. കമ്മിറ്റി അംഗം നിധീഷ് പി.പി., ലൈബ്രേറിയൻ സനില അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
%20(1).jpg)
0 Comments