കേളകം: സീനിയർ ചേമ്പർ കേളകം ലീഗിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. മഞ്ഞളാംപുറത്തെ സീനിയർ ചേംബർ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് സോജൻ വർഗീസ് പതാക ഉയർത്തി.കെ.പി. ജോസഫ് അധ്യക്ഷനായി.
മേഖലാ തലത്തിൽ മഞ്ഞളുംപുറം യു.പി. സ്കൂളിൽ നടന്ന ക്വിസ് മത്സരം ലീജിയൻ പ്രസിഡന്റ് സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മഞ്ഞളാംപുറം യു.പി.സ്കൂൾ പ്രധാനാധ്യാപിക സൂസമ്മ എൻ.എസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി ഷാജി എം എ, ഷാജി ജോൺ, നാണു പി.പി, ജോണി വി.വി, ഷാജി എം.എ, ഷിജി സ്റ്റാനി, ലിസ്സി ഷാജി എന്നിവർ സംസാരിച്ചു.
യു.പി.വിഭാഗത്തിൽ അദ് വിക് ജോസഫ്, പാർവ്വണ അനീഷ്, റസ്സൽ റാഫി എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ എൽവിൻ ദാനിയേൽ, അശ്വതീർത്ഥ് പി.ആർ, ആൻസിറ്റ മരിയ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
%20(1).jpg)
0 Comments