കാസര്‍ഗോഡ്: കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെയാണ് സ്ഥലം മാറ്റം.
സ്ഥലം മാറ്റ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. ഭരണപരമായ സൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവിലുള്ളത്. ജോസിന് പകരം കാസര്‍ഗോഡ് ഡിഎഫ്ഒയുടെ ചുമതല അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജീവന്‍ എമ്മിന് നല്‍കി. ചുമതല കൈമാറിയ ശേഷം ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുമ്പാകെ ഹാജരാകണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്

0 Comments